KeralaLatest NewsNews

നാളെ മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

നാളെ മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതം നിയന്ത്രിക്കുന്നത്. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് നിയന്ത്രണം. ആലപ്പുഴ വഴി പോകുന്ന മംഗലൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എസി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചു വിടും. എന്നാൽ വെള്ളിയാഴ്ചകളിലും 25 തീയതിയിലും നിയന്ത്രണം ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button