KeralaLatest News

തീവണ്ടി ഗതാഗത നിയന്ത്രണം തുടരും

കൊച്ചി: ട്രാക്ക് നവീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ എറണാകുളം- കുമ്പളം സെക്ഷനിൽ തീവണ്ടി ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.ജൂലൈ ആദ്യവാരം മുതല്‍ 14 വരെ ഈ ഭാഗത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്. നാളെ മുതല്‍ മുതല്‍ ഈ മാസം 27 വരെയായിരിക്കും പുതിയ നിയന്ത്രണം.

ആലപ്പുഴ വഴിയുള്ള 56381ാം നമ്പര്‍ എറണാകുളം-കായംകുളം പാസഞ്ചര്‍, 56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്പര്‍ എറണാകുളം-കൊല്ലം മെമു, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം മെമു എന്നീ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button