KeralaLatest NewsNews

ട്രാക്ക് നവീകരണം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം

എറണാകുളം- കൊല്ലം മെമു ഇന്ന് മുതൽ 11 വരെ കായംകുളം സ്റ്റേഷനിലാണ് സർവീസ് അവസാനിപ്പിക്കുക

ട്രാക്ക് നവീകരണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ചെങ്ങന്നൂർ, മാവേലിക്കര, കടയ്ക്കാവൂർ, വർക്കല, നാഗർകോവിൽ, കരുനാഗപ്പള്ളി, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിലാണ് ട്രാക്ക് നവീകരണം നടക്കുന്നത്. അതിനാൽ, ചില ട്രെയിനുകൾ വൈകി ഓടും. ട്രെയിനുകളിലെ പുതുക്കിയ സമയമാറ്റം അറിയാം.

എറണാകുളം- കൊല്ലം മെമു ഇന്ന് മുതൽ 11 വരെ കായംകുളം സ്റ്റേഷനിലാണ് സർവീസ് അവസാനിപ്പിക്കുക. കൂടാതെ, 13,16,17,18,20,23,24,25,27,30 തീയതികളിലും കായംകുളത്ത് സർവീസ് നടത്തുന്നതാണ്. മംഗലാപുരം മുതൽ നാഗർകോവിൽ വരെയുള്ള ഏറനാട് എക്സ്പ്രസ് 21,23,24,26 തീയതികളിൽ കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. അതേസമയം, ഈ ദിവസങ്ങളിൽ പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമാണ് സർവീസ് നടത്തുക. ഈ ട്രെയിനുകളുടെ പിറ്റേന്ന് ഉള്ള മടക്കയാത്ര ഇതേ സ്റ്റേഷനുകളിൽ നിന്നാണ് ആരംഭിക്കുക.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതിക്ക് രണ്ട് കേസുകളിലായി 30 വർഷം കഠിനതടവും പിഴയും 

shortlink

Related Articles

Post Your Comments

Related Articles


Back to top button