Latest NewsKeralaNews

ട്രാക്ക് അറ്റകുറ്റപ്പണി: ഈ ട്രെയിനുകളുടെ സമയത്തിൽ മാറ്റം, പുതുക്കിയ സമയക്രമം അറിയാം

തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് ഷൊർണൂർ വരെ സർവീസ് നടത്തില്ല

ട്രാക്ക് അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി റെയിൽവേ. ചില ട്രെയിനുകൾ കുറച്ചു ദിവസത്തേക്ക് ഭാഗികമായി റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകളുടെ സമയമാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, പുതുക്കിയ സമയമാറ്റം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നത് സംബന്ധിച്ച വിവരങ്ങൾ റെയിൽവേ പങ്കുവെച്ചിട്ടില്ല. ഈ തീയതി ഉടൻ അറിയിക്കുന്നതാണ്.

പുതിയ തീരുമാനം അനുസരിച്ച്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് ഷൊർണൂർ വരെ സർവീസ് നടത്തില്ല. പകരം, ഇരുദിശകളിലേക്കും ഉള്ള സർവീസിൽ വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതാണ്. കൊല്ലത്ത് നിന്ന് രാത്രി 9:33-ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം മെമു ഇനി കോട്ടയം വഴിയാകും സർവീസ് നടത്തുക.

Also Read: പിഴ അടയ്ക്കുന്ന വെബ്സൈറ്റിനും വ്യാജൻ എത്തി, ജാഗ്രതാ നിർദ്ദേശവുമായി എംവിഡി

മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. അതേസമയം, തൃശ്ശൂർ-കോഴിക്കോട് എക്സ്പ്രസ് തൃശ്ശൂരിലും ഷോർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട്-ഷൊർണൂർ എക്സ്പ്രസ് പൂർണമായും റദ്ദ് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് രാവിലെ 6:20-ന് സർവീസ് നടത്തുന്ന കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് രാവിലെ 6:00 മണിക്ക് പുറപ്പെടുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button