Specials

ബജറ്റ് 2020: പ്രതീക്ഷയോടെ റെയിൽവേ

ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഉറ്റുനോക്കി റെയിൽവേയും. 1.70 ലക്ഷം കോടി രൂപയുടെ ഉയർന്ന വിഹിതമാണ് ഇന്ത്യൻ റെയിൽ‌വേ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 1.60 ലക്ഷം കോടി രൂപ മൂലധനച്ചെലവ് റെയിൽ‌വേയ്ക്ക് ലഭിച്ചതായും അതിന് മുമ്പുള്ള വർഷം 1.48 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ലഭിച്ചതായുമാണ് അധികൃതർ വ്യക്തമാക്കുന്നത്. റെയിൽ‌വേയുടെ ബജറ്റ് വിഹിതം ഈ വർഷം 70,000 കോടി രൂപയായി ഉയരുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 65,837 കോടി രൂപയായിരുന്നു.

2018 നും 2030 നും ഇടയിൽ റെയിൽ‌വേ നവീകരണത്തിന് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് റെയിൽ‌വേ മന്ത്രാലയം അധികൃതർ പറഞ്ഞു. സിഗ്നലിംഗ് സംവിധാനത്തിന്റെ നവീകരണം, പുതിയ ട്രാക്കുകളുടെ നിർമ്മാണം, പാത ഇരട്ടിപ്പിക്കൽ എന്നീ മേഖലകളിൽ ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

shortlink

Post Your Comments


Back to top button