Latest NewsKeralaIndiaNews

പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇടകലര്‍ന്ന് നീങ്ങുന്നു; സ്ത്രീപുരുഷ സമ്മിശ്രമായ സദസ്സുകള്‍ ഇസ്ലാമിക പ്രകൃതിയുമായി വിയോജിക്കുന്നു; സുന്നി യുവജന നേതാവ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേര് പറഞ്ഞ പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്ന് കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്.

തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇടകലര്‍ന്ന് നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുന്‍നിരയില്‍ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്?. ഈ സംസ്കാരം അപകടസൂചനയാണ്.

നിയമത്തിന്റെ പേര് പറഞ്ഞ് മഹല്ലുകളിലും, പട്ടണങ്ങളിലും , നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് അനുവാദിക്കാനാവില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഫൈസി പ്രസ്താവിച്ചിരിക്കുന്നത് .

ഇത്തരത്തില്‍ പ്രകടനം നടത്തുന്നത് അല്ലാഹുവും, നബിതിരുമേനിയും ഒട്ടും ഇഷ്ടപ്പെടുന്നില്ല. മത നിയമങ്ങള്‍ പാലിക്കാതെ പോയാല്‍ ആരാണ് രക്ഷക്കെത്തുക? അല്ലാഹുവിന്റെ സംരക്ഷണത്തിന് എങ്ങനെയാണ് അര്‍ഹരാവുക . അല്ലാഹുവിന്‍റെ സഹായമില്ലാതെ മോദിക്കോ അമിത്ഷാക്കോ നമ്മെ സഹായിക്കാനാകുമോ?

ALSO READ: സൈദ്ധാന്തികന്‍ വീർ സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ കേസെടുത്തു

സ്ത്രീപുരുഷ സമ്മിശ്രമായ സദസ്സുകള്‍ ഇസ്ലാമിക പ്രകൃതിയുമായി വിയോജിക്കുന്നു . പ്രാര്‍ത്ഥനാവേളയില്‍ പോലും സ്ത്രീപുരുഷന്മാര്‍ ഇടകലരുന്നതനുവദിക്കാത്ത മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന് എങ്ങിനെ സങ്കല്‍പ്പിക്കും – ഇങ്ങനെ പോകുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button