CricketLatest NewsNewsSports

ഡിവില്ലിയേഴ്‌സിനു പിന്നാലെ മറ്റൊരു സൂപ്പര്‍ താരവും തിരിച്ചുവരവിനൊരുങ്ങുന്നു ; ആകാംഷയോടെ ആരാധകര്‍

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബിഡി തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ ട്വന്റി20 ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയ്ക്ക് എതിരെ അവസാനമായി ട്വന്റി20 കളിച്ച സ്റ്റെയ്നെ ഫെബ്രുവരി 12ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ പരിഗണിക്കുന്നു എന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷം ഒക്ടോബറില്‍ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കേയാണ് സ്റ്റെയ്നെ പരിഗണിക്കുന്നത് എന്നാണ് സൂചന. മുപ്പത്തിയാറുകാരനായ താരം 44 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 61 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാത്ത താരം ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച ഫാഫ് ഡുപ്ലസിസ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിറ്റോറിയസ് എന്നിവര്‍ ട്വന്റി20 പരമ്പരയില്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദിന പരമ്പരയില്‍ ഡുപ്ലസിക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കാണ് പ്രോട്ടീസിനെ നയിക്കുക. ഫെബ്രുവരി നാലിന് ഏകദിന പരമ്പര ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button