Latest NewsLife Style

കരളിന്റെ ആരോഗ്യം കാക്കാം ഈ ഭക്ഷണങ്ങളിലൂടെ

കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ.കരളിന്റെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നമ്മളില്‍ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരള്‍ രോഗം നമ്മളില്‍ പലരേയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ.

കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സറും ലിവറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. കരളിന്റെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെടുകയും കരളിലെ കോശങ്ങള്‍ നശിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. ഇത് കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തും. കരളിന്റെ ആരോഗ്യം തകരാറിലാകാതെയിരിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നോക്കാം

ഓട്‌സ്

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്‌സ് കരള്‍ രോഗങ്ങളെ ചെറുക്കും. ഒപ്പം ഭാരം കുറയ്ക്കാനും ബെല്ലി ഫാറ്റ് കുറയ്ക്കാനും സഹായിക്കും.

ക്യാരറ്റ്
കരളിന്റെ ആരോ?ഗ്യത്തിന് ഏറ്റവും മികച്ചതാണ് ക്യാരറ്റ്. ഇതിലുള്ള ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍, മിനറല്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

ബ്രോക്കോളി

ബ്രോക്കോളി നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി ഉപയോഗപ്പെടുത്തുക. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരാതെ തടയാന്‍ ഇത് സഹായിക്കും. നട്‌സ്, ബദാം, ക്രാന്‍ബെറി എന്നിവയുമായി ചേര്‍ത്തും കഴിക്കാം.

വെളുത്തുള്ളി
കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്സിഡന്റാണ്. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഓക്സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. നിങ്ങള്‍ക്ക് വെളുത്തുള്ളി പച്ചക്ക് കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വേവിച്ച് കഴിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്.

ബ്ലൂബെറി

കരളിന്റെ സുഹൃത്താണ് പോളിഫിനോള്‍സ് അടങ്ങിയ ബ്ലൂ ബെറി. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, ഹൈ കൊളസ്‌ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിനു സാധിക്കും. ഡാര്‍ക്ക് ചോക്ലേറ്റ്, ഒലിവ്, പ്ലം എന്നിവയിലും പോളിഫിനോള്‍സ് ഉണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button