Latest NewsNewsIndia

സുഹൃത്തിനെ മര്‍ദിച്ച്‌ അവശനാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

നാഗ്പൂർ : സുഹൃത്തിനെ മര്‍ദിച്ച്‌ അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു . മഹാരാഷ്ട്രയില്‍ നാഗ്പൂരിലെ കേംപ്ടിയിലെ പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത യുവാവ് ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട് മോനു എന്ന മോനിഷ് മിലിട് ബോര്‍ക്കര്‍(32), ഷൈഖ് അന്‍വര്‍, ശൈഖ് അമിന്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

സുഹൃത്തിനെ കാണാനായാണ് പതിനാറുകാരി എത്തിയത്, പെട്രോൾ പമ്പിന് സമീപത്ത് ഇരുവരും സംസാരിക്കുന്നതിനിടെ പ്രതികളിലൊരാള്‍ വന്ന് ചോദ്യം ചെയ്തു. ഇതോടെ മറ്റു രണ്ടു പ്രതികളും സ്ഥലത്തെത്തി. കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരെയും ഇരുട്ടുനിറഞ്ഞ സ്ഥലത്തേക്ക് മാറ്റി നിര്‍ത്തി ചോദ്യം ചെയ്യാനാരംഭിച്ചു. ഇരുവരെയും വടി കൊണ്ട് മര്‍ദിച്ച്‌ വിവസ്ത്രരാക്കിയ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും മോതിരവും മോഷ്ടിച്ച് കടന്ന് കളയുകയുമായിരുന്നു.

Also read : മോഷണംപോയ 40 പവൻ സ്വര്‍ണ്ണം ലഭിച്ചത് കുഴിമാടത്തില്‍ നിന്നും; സംഭവം ഇങ്ങനെ

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും സുഹൃത്തും തന്നെയാണ് വിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാർ നൽകിയ പരാതിയിൽ പ്രതികള്‍ കൈക്കലാക്കിയ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയതെന്നു ഡി.സി.പി. നീലോത്പല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button