KeralaLatest NewsNews

പൗരത്വ നിയമം, കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പാലക്കാട്: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമം നിയമസഭയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ്. താൻ മുതിർന്ന ജനപ്രതിനിധികളുമായി വിഷയം ചർച്ച ചെയ്തെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായും സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ ഗവർണറെ അറിയിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. നിയമം സസ്പെൻഡ് ചെയ്തതിന് ശേഷം വേണമായിരുന്നു പ്രമേയം പാസ്സാക്കേണ്ടത്. അല്ലാതെ പ്രമേയം പാസാക്കിയത് തെറ്റായി പോയെന്നും അത് നിയമവിരുദ്ധമാണെന്നും ഗവർണ‍ർ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണമാണ്, അതിൽ പ്രശ്നമില്ല. അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ താൻ തയ്യാറാണ്. എന്നാൽ നിയമം പാലിക്കാതെ ഇരിക്കുന്നത് ശരിയല്ല. സംസ്ഥാന നിയമസഭയ്ക്ക് പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ അധികാരമുണ്ടോയെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെ എന്നും ഗവർണർ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം താൻ കണ്ടിട്ടില്ല, ഭരണഘടനാപരമായ ഉത്തരവാദിത്വം താൻ നിർവഹിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button