Latest NewsInternational

ഇന്ത്യയെ തണുപ്പിക്കാൻ വീണ്ടും മലേഷ്യൻ നീക്കം, പഞ്ചസാര വാങ്ങിക്കോളാമെന്ന് വാഗ്ദാനം

കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ പാകിസ്താനെ പിന്തുണയ്ക്കുകയും , ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് മലേഷ്യയുമായുള്ള വ്യാപാര ബന്ധത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത് .

ന്യൂഡല്‍ഹി : പാമോയില്‍ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ സമാധാന ശ്രമങ്ങളുമായി മലേഷ്യ . ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പഞ്ചസാര വാങ്ങാമെന്നാണ് അപേക്ഷ .നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം തങ്ങള്‍ക്ക് വളരെ വലിയ തിരിച്ചടിയാണെന്നും , ഇനി അതിനെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് കാണേണ്ടതെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പറഞ്ഞിരുന്നു . അതിനു പിന്നാലെയാണ് പുതിയ നീക്കം .

കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ പാകിസ്താനെ പിന്തുണയ്ക്കുകയും , ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് മലേഷ്യയുമായുള്ള വ്യാപാര ബന്ധത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത് .മലേഷ്യയിലെ പഞ്ചസാര സംസ്കരണ സ്ഥാപനമാണ് എംഎസ്‌എം ഹോള്‍ഡിംഗ്സ് ബെര്‍ഹാന്‍ഡ് 1.3 ലക്ഷം ടണ്‍ പഞ്ചസാര ഇന്ത്യയില്‍ നിന്ന് വാങ്ങും . 9.20 ദശലക്ഷം ഡോളറിന്റേതാണ് കച്ചവടം. 2019 ല്‍ ഇന്ത്യയില്‍ നിന്ന് 88,000 ടണ്‍ പഞ്ചസാരയാണ് എംഎസ്‌എം വാങ്ങിയിരുന്നത്.മലേഷ്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച പാം ഓയ്ല്‍, പാമോലിന്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനാണ് ഇന്ത്യ നിയന്ത്രണം പ്രഖ്യാപിച്ചത് .

ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാനൊരുങ്ങി പാക് ഗ്രൂപ്പുകള്‍: സോഷ്യല്‍ മീഡിയ വഴി വലിയ പ്രചാരണം, എതിർപ്പുമായി ലണ്ടനിലെ ഇന്ത്യക്കാർ, ഇന്ത്യ ലണ്ടനുമായി ചർച്ച നടത്തി

മലേഷ്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2.8 ശതമാനവും കയറ്റുമതിയില്‍ 4 ശതമാനവും പാം ഓയ്‌ലിന്റെ സംഭാവനയാണ്. അതിനാല്‍ ഇന്ത്യയുടെ പെട്ടെന്നുള്ള തീരുമാനം മലേഷ്യയെ സാമ്പത്തികമായി കാര്യമായി ബാധിക്കുന്നത് തന്നെയാണ് .പ്രതിവര്‍ഷം 90 ലക്ഷത്തിലധികം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മുഖ്യമായും ഇറക്കുമതി ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button