Latest NewsNewsBusiness

പഞ്ചസാര കയറ്റുമതിയുടെ പരിധി ഉയർത്തിയേക്കും, പുതിയ നീക്കവുമായി ഷുഗർ മിൽക്സ് അസോസിയേഷൻ

ഇന്ത്യയിൽ ഏകദേശം 36 ദശലക്ഷം പഞ്ചസാരയും, 5 ദശലക്ഷം ടൺ എഥനോളും ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്

ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി ഉയർത്താനൊരുങ്ങി ഷുഗർ മിൽസ് അസോസിയേഷൻ. റിപ്പോർട്ടുകൾ പ്രകാരം, 2022- 23 സീസണിൽ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 2 ദശലക്ഷം മുതൽ 4 ദശലക്ഷം വരെ നീട്ടാനാണ് സാധ്യത. ഇതോടെ, ഇന്ത്യയിൽ നിന്നുള്ള മൊത്തം പഞ്ചസാര കയറ്റുമതി 8 ദശലക്ഷം മുതൽ 10 ദശലക്ഷം വരെ ആകാനാണ് സാധ്യത.

ഇന്ത്യയിൽ ഏകദേശം 36 ദശലക്ഷം പഞ്ചസാരയും, 5 ദശലക്ഷം ടൺ എഥനോളും ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. കണക്കുകൾ പ്രകാരം, ഇന്ത്യയിലെ പഞ്ചസാര ഉപഭോഗം 27 ദശലക്ഷം മുതൽ 27.5 ദശലക്ഷം ടൺ വരെയാണ്. അതിനാൽ, ഏകദേശം 9 ദശലക്ഷം വരെ കയറ്റുമതിക്കായി നീക്കി വയ്ക്കാൻ സാധിക്കും.

Also Read: സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

2021- 22 ഒക്ടോബർ- സെപ്തംബർ കാലയളവിൽ 11 ദശലക്ഷം പഞ്ചസാരയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിരിക്കുന്നത്. കൂടാതെ, 4 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇതിനോടകം മില്ലുകൾ ഒപ്പുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button