NewsSpecials

കേന്ദ്ര ബജറ്റ് ദിനത്തിൽ ഓഹരി വിപണിക്ക് അവധിയില്ല : ബിഎസ്ഇയും എന്‍എസ്ഇയും പ്രവർത്തിക്കും

ന്യൂ ഡൽഹി : കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്ന് ശനിയാഴ്ച ഓഹരി വിപണിക്ക് അവധിയില്ല. പ്രത്യേക ദിനം പ്രമാണിച്ചാണ് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നത്. ബിഎസ്ഇയും എന്‍എസ്ഇയും പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ ശനിയും ഞായറും ഓഹരി വിപണിക്ക് അവധിയാണ്.

Also read : ബജറ്റ് 2020: സുരക്ഷാ നടപടികൾ അവസാന ഘട്ടത്തിലേക്ക്

ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി വ്യവസായികളും സാമ്പത്തിക വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റുവാനാണ് ഇത്തവണ ബജറ്റിലൂടെ ലക്ഷ്യമിടുക. വ്യക്തിഗത ആദായ നികുതിയില്‍ ഇളവുനല്‍കുന്നതുള്‍പ്പടെയുള്ളവ പരിഗണിക്കുന്നുണ്ടെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി നിക്ഷേപത്തിനുള്ള ദീര്‍ഘകാല മൂലധനനേട്ടനികുതിയിന്മേല്‍ ഇളവുനല്‍കുന്നതും പരിഗണയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button