Latest NewsNewsIndia

സി​എ​എ​യെ​ക്കു​റി​ച്ച്‌ തെറ്റിദ്ധാരണ പ​ര​ത്തു​ന്ന​ത് ദേ​ശ​വി​രു​ദ്ധ ശ​ക്തി​കൾ; ബാബ രാംദേവ്

ന്യൂ​ഡ​ല്‍​ഹി: പൗരത്വനി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾക്കെതിരെ യോ​ഗ​ഗു​രു ബാ​ബ രാം​ദേ​വ്. നി​യ​മ​ത്തി​ലൂ​ടെ ആ​ര്‍​ക്കും പൗ​ര​ത്വം ന​ഷ്ട​പ്പെ​ടി​ല്ലെന്നും നി​യ​മ​ത്തേ​ക്കു​റി​ച്ച്‌ തെ​റ്റി​ധാ​ര​ണ പ​ര​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മു​സ്‌​ലീം ജ​ന​ത​യു​ടെ പൗ​ര​ത്വ​ത്തി​ന് ഭീ​ഷ​ണി​യാ​ണ് നി​യ​മ​മെ​ന്ന് ചി​ല ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ള്‍ പ​റ​ഞ്ഞു പ​ര​ത്തു​ന്നുണ്ട്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ചി​ല ദേ​ശീ​യ- അ​ന്ത​ര്‍ ദേ​ശീ​യ ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ ഈ ​പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് പി​ന്നി​ലു​ണ്ടെ​ന്ന് അ​നു​മാ​നി​ക്കണമെന്നും ബാബ രാംദേവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button