Latest NewsNewsIndia

അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സെന്നും വെള്ളത്തിന് പുറത്തു വീണ മീനിനെപ്പോലെ; കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ജെ.പി.നദ്ദ

ആഗ്ര: അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സെന്നും വെള്ളത്തിന് പുറത്തു വീണ മീനിനെപ്പോലെയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന ആദ്യ പൊതുസമ്മേളനത്തിലാണ് കോണ്‍ഗ്രസ്സിനെതിരെ ജെ.പി.നദ്ദ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ്സിനെ ഈ നാട്ടിലെ ജനത പൂര്‍ണ്ണമായും തിരസ്‌ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗ്രയില്‍ നടന്ന പൗരത്വ ബില്ലിനെ അധികരിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ കക്ഷികള്‍ ദേശീയ പൗരത്വ ബില്ലിന്റെ പേരിലും പൗരത്വ പട്ടികയുടെ പേരിലും ഇന്ത്യയിലെ ജനങ്ങളില്‍ മതവികാരവും വിദ്വേഷവും കത്തിക്കുകയാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണെന്നും നദ്ദ ആരോപിച്ചു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനോപകാരപ്രദങ്ങളായ നേട്ടങ്ങളെ എടുത്തുപറഞ്ഞ നദ്ദ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളേയും പ്രശംസിച്ചു.

ഇന്ന് ലോക രാഷ്ട്രങ്ങള്‍ ശാന്തിക്കും സമാധാനത്തിനുമായി ഇന്ത്യയെ ആശ്രയിക്കുന്നു. സഹായം അഭ്യര്‍ത്ഥിക്കുന്നു. എന്തിന് അമേരിക്കയും ഇറാനും അവര്‍ക്കിടയിലുള്ള പ്രശ്‌നപരിഹാരത്തിന് ഇന്ത്യ ഇടപെടണമെന്ന് ആഗ്രഹിക്കുന്നു. എന്നാലിവിടെ രാജ്യത്തിന്റെ വികാസത്തിന് ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന് പകരം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇന്ത്യയുടെ സംസ്‌ക്കാരത്തേയും പാരമ്പര്യത്തേയും അപകടകരമായ രീതിയില്‍ തള്ളിപ്പറയുന്നു.

ALSO READ: പൗരത്വ നിയമത്തിനെതിരായ സമരത്തിൽ മോദിയുടെ ഭാര്യ അണിചേർന്നുവോ? വ്യാജന്മാർ ഓൺലൈനിൽ വൈറസായി പടരുന്നു

370-ാം വകുപ്പ് നീക്കി ജമ്മുകശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി. മുത്വലാഖ് നിര്‍ത്തലാക്കിയതും ക്രിമിനല്‍ കുറ്റമാക്കിയതും അതിന്റെ ഭാഗമാണ് നദ്ദ ഓര്‍മ്മിപ്പിച്ചു. ഭൂരിഭാഗം വരുന്ന പിന്നാക്ക സമൂഹങ്ങളാണ് പാകിസ്താനില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയതെന്ന് മറക്കരുതെന്നും നദ്ദ ഓര്‍മ്മിപ്പിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ മുന്‍ സര്‍ക്കാറുകള്‍ കാണിച്ച എല്ലാ തെറ്റുകളും തിരുത്തുകയാണ്. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button