Latest NewsIndia

രാമസേതു ചരിത്രസ്‌മാരകം: ഹര്‍ജി കേന്ദ്രത്തിന്റെ അഭിപ്രായമറിഞ്ഞ ശേഷം പരിഗണിക്കും

മൂന്നു മാസത്തിനുശേഷം ഇക്കാര്യം പരിശോധിക്കാം- ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കയ്‌ക്കുമിടയിലുള്ള രാമസേതുവിനെ പുരാതന ചരിത്ര സ്‌മാരകമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗം പരിഗണിക്കണമെന്ന ബി.ജെ.പി. നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ അപേക്ഷ മൂന്നു മാസത്തിനുശേഷം പരിഗണിക്കാമെന്നു സുപ്രീം കോടതി.ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌.

ഡൽഹി തെരഞ്ഞെടുപ്പ്: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തുമെന്ന് അമിത് ഷാ

കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌ അറിഞ്ഞശേഷം കേസ്‌ പരിഗണിക്കാം. ഇക്കാര്യത്തില്‍ കേന്ദ്രം സത്യവാങ്‌മൂലം സമര്‍പ്പിക്കട്ടെ. മൂന്നു മാസത്തിനുശേഷം ഇക്കാര്യം പരിശോധിക്കാം- ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button