KeralaNattuvarthaLatest NewsNews

ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് പേ​രെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം ഇടുക്കിയിൽ

ഇടുക്കി: ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് പേ​രെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ക​മ്പി​ളി​ക​ണ്ടം തെ​ള്ളി​ത്തോ​ട്ടി​ൽ അ​ർ​ത്തി​യി​ൽ ജോ​സ്, ഭാ​ര്യ മി​നി ഇ​വ​രു​ടെ മ​ക​ൻ അബിന്‍ എ​ന്നി​വ​രുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച 12 മണിയോടെ കണ്ടെത്തിയത്.

സ്ഥലത്ത് പോലീസ് എത്തി പരിശോധനകൾ നടത്തി. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് പ്രാഥമികവിവരം. കടബാധ്യതയെ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് അയക്കും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button