Jobs & VacanciesLatest NewsNewsEducation & Career

കൊച്ചിയിലെ ഫിഷറി സര്‍വ്വേ ഓഫ് ഇന്ത്യയില്‍ അവസരം

കൊച്ചിയിലെ ഫിഷറി സര്‍വ്വേ ഓഫ് ഇന്ത്യയില്‍ തൊഴിലവസരം. ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് സെന്‍ട്രല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നു. പത്താംക്ലാസ്. റേഡിയോ/ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ അതേ വിഷയത്തില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. തപാല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരൊഴിവ് ആണുള്ളത്.

അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം Zonal Director, Fishery Survey of India, Marine Engineering Division, Foreshore Road, Kochi –682016 എന്ന വിലാസത്തില്‍ അയക്കണം.

അപേക്ഷ ഫോമിന് സന്ദർശിക്കുക : https://bit.ly/30UzblK

അവസാന തീയതി :ഫെബ്രുവരി 25

shortlink

Related Articles

Post Your Comments

Related Articles


Back to top button