Latest NewsNewsBusiness

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കൂടുതല്‍ സ്മാര്‍ട്ടാകാന്‍ തയ്യാറെടുത്ത് എല്‍ജി

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കൂടുതല്‍ സ്മാര്‍ട്ടാകാന്‍ തയ്യാറെടുത്ത് എല്‍ജി. രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തിറക്കുകയാണ് എല്‍ജി. . രണ്ട് ഫോണുകളും സമാനമായ രൂപകല്‍പ്പനയിലാണ് വരുന്നത്. വാട്ടര്‍ ഡ്രോപ്പ്‌സ്‌റ്റൈല്‍ നോച്ച് ഡിസ്‌പ്ലേ വഹിക്കുന്നതാണ് രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകളും.

എല്‍555ഡിഎല്‍, എല്‍455ഡിഎല്‍ എന്നീ പേരുകളാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളതെങ്കിലും ഇവയുടെ വാണിജ്യപരമായ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ പോകുന്നതിലൂടെ ഏഷ്യന്‍ വിപണിയിലെ വന്‍ മത്സരമാണ് എല്‍ജി ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്.

രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ആന്‍ഡ്രോയിഡ് 9 പൈയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ വിലനിര്‍ണ്ണയം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button