Latest NewsIndia

തമിഴ്നാട്ടിലും പി.എസ‍്.സി പരീക്ഷാതട്ടിപ്പ് ; മഷി മായുന്ന പേന ഉപയോഗിച്ച്‌ നടന്ന തട്ടിപ്പില്‍ 36 പേര്‍ റാങ്ക് ലിസ്റ്റില്‍

നന്നായി എഴുതിയിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാത്തില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ വിശദപരിശോധന ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

ചെന്നൈ: തമിഴ്‌നാട് പി.എസ്.സി പരീക്ഷയില്‍ നടന്ന തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത് 36 പേര്‍. അരമണിക്കൂറിനുള്ളില്‍ മഷി മാഞ്ഞുപോകുന്ന മാജിക് പേന ഉപയോഗിച്ച്‌ പരീക്ഷ എഴുതുകയും പിന്നീട് പി.എസ്.സി ഉദ്യോഗസ്ഥര്‍ ഉത്തരം എഴുതിച്ചേര്‍ക്കുകയുമാണ് തട്ടിപ്പിന്റെ രീതി. കോഴ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ മാജിക് പേന വച്ച്‌ പരീക്ഷ എഴുതും. അരമണിക്കൂറിനകം മഷി മായുന്ന ഉത്തരപേപ്പറില്‍ പിന്നീട് തമിഴ്നാട് പി..എസ്‍..സി ഉദ്യോഗസ്ഥര്‍ ശരിയായ ഉത്തരം രേഖപ്പെടുത്തും.

ഇതാണ് തട്ടിപ്പിന്റെ രീതി.സംഭവത്തില്‍ രണ്ട് പി.എസ്.സി ഉദ്യോഗസ്ഥരടക്കം ആറുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 99 ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം ഡീബാര്‍ ചെയ്ത തമിഴ്നാട് പി.എസ്.സി സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.നന്നായി എഴുതിയിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാത്തില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ വിശദപരിശോധന ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണം, നമ്മൾ വിചാരിച്ചാൽ സൈനികർ ബുദ്ധിമുട്ടിലാകും, ഒരുമാസം റോഡും റെയിലും ബ്ലോക്ക് ചെയ്യണമെന്ന ആഹ്വാനവുമായി ഷഹീന്‍ ബാഗ് ഏകോപന സമിതി തലവൻ ഷര്‍ജീല്‍ ഇമാം

പി..എസ്.സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.സംഭവത്തില്‍ രണ്ട് പി.എസ്‍.സി ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 99 ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം ഡീബാര്‍ ചെയ്തതിന് പിന്നാലെ മുന്‍പ് നടന്ന പരീക്ഷകളും വിശദമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ സി.ബി.സി.ഐ.ഡിയെ ചുമതലപ്പെടുത്തി.

shortlink

Post Your Comments


Back to top button