Latest NewsUAENews

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് അധികൃതർ. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയരുമെന്നും അധികൃതർ വ്യക്തമാക്കി. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേറ്റുകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ഖുര്‍ഫുക്കാന്‍ എന്നീ മേഖലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും കാറ്റിന്റെ വേഗത ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button