Latest NewsNewsIndia

ഐഎസ്ആ‌ർഒയുടേയും ആണവ ശാസത്രജ്ഞന്മാരുടേയും ഇമെയിൽ ചോർത്തി?

ന്യൂഡൽഹി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്‌. വിവരങ്ങള്‍ ചോര്‍ന്ന മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികളിലാണ് അതീവ സുരക്ഷാ മേഖലയിലുള്‍പ്പെട്ടിട്ടുള്ള ഐഎസ്ആര്‍ഒയുടെയും ആണവശാസ്ത്രജ്ഞരുടെയും ഇമെയില്‍ ഐഡികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളുള്ളത്. വാർത്താ വെബ്സൈറ്റായ ക്വിന്റ് ആണ് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഈ വാർത്ത പുറത്ത് വിട്ടത്. ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം, ആറ്റോമിക് എനര്‍ജി റഗുലേഷന്‍ ബോര്‍ഡ്, സെബി എന്നീ തന്ത്രപ്രധാന വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇമെയില്‍ ഐഡികളാണ് ചോര്‍ത്തപ്പെട്ടത്. അംബാസിഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോര്‍ത്തിയെന്നാണ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഏത് സംഘടനയാണ് വിവരങ്ങൾ ചോർത്തിയത് എന്നത് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button