Latest NewsNewsIndia

പാകിസ്ഥാനേയും ചൈനയേയും വിറപ്പിച്ച് ഇന്ത്യയുടെ 5000 കി.മീ ദൂരപരിധിയുള്ള മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു…. ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, എന്നിവിടങ്ങളിലേയ്ക്ക് ഈ മിസൈല്‍ പറന്നു ചെല്ലും : മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാനേയും ചൈനയേയും വിറപ്പിച്ച് ഇന്ത്യയുടെ 5000 കി.മീ ദൂരപരിധിയുള്ള മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു. ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, എന്നിവിടങ്ങളിലേയ്ക്ക് ഈ മിസൈല്‍ പറന്നു ചെല്ലും . മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ. 3500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെയാണ് 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ ഇന്ത്യ വികസിപ്പിയ്ക്കാനൊരുങ്ങുന്നത്. . പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

read also : ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ :ശത്രുക്കളെ നിലംപരിശാക്കി ഇന്ത്യയിലേയ്ക്കു തന്നെ മടങ്ങിയെത്തുന്ന ഈ മിസൈല്‍ പാകിസ്ഥാനും ചൈനയ്ക്കും കനത്ത പ്രഹരം

അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന നിര്‍ദിഷ്ട മിസൈലിന് ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, ദക്ഷിണചൈനാ കടല്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങള്‍ വരെ ലക്ഷ്യം വെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മിസൈലാണ് അണിയറയിലൊരുങ്ങുന്നത്. നിലവില്‍ പരീക്ഷിച്ച് വിജയിച്ച കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്. മിസൈലിനേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഡിആര്‍ഡിഒ പുതിയ മിസൈലിനേപ്പറ്റി പുറത്തുപറയാന്‍ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button