Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്​ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ മൂന്ന്​ പേർ മരിച്ചു : 20 പേർക്ക് പരിക്കേറ്റു

റിയാദ് :  തീർത്ഥാടകർ സഞ്ചരിച്ച ബസ്​ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ മൂന്ന്​ പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ മക്ക – മദീന എക്‌സ്പ്രസ്‌വേയിൽ കിലോ 150ന് സമീപമാണ് അപകടമുണ്ടായത്. ഒരു പാലത്തിന്​ സമീപം ബസ് റോഡ്​ സൈഡിലെ ഇരുമ്പ്​ കൈവരി തകർത്ത്  ഇരുന്നൂറടിയോളം താഴ്​ചയിലേക്ക് മറിയുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്​.

Also read : പ്രവാസി മലയാളി സൗദിയിൽ മരിച്ചു

സംഭവമുണ്ടായ ഉടൻ ഹൈവേ പോലീസും റെഡ് ക്രസൻറ്​ അതോറിറ്റിയും സിവിൽ ഡിഫൻസും മദീന ആരോഗ്യ വകുപ്പും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മദീനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴു പേർ ചികിത്സകൾക്കു ശേഷം ആശുപത്രികൾ വിട്ടതായി  മദീന ഗവർണറേറ്റ് അറിയിച്ചു. . മരിച്ചവരും പരിക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button