USALatest NewsNewsInternational

മുസ്ലീം യാത്രക്കാരെ ഇറക്കിവിട്ട അമേരിക്കൻ വിമാന കമ്പനിക്ക് വൻ തുക പിഴ വിധിച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മു​സ്‌​ലിം യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ല്‍ യു​എ​സി​ലെ ഡെ​ല്‍​റ്റ എ​യ​ര്‍​ലൈ​ന്‍​സി​ന് വ​ന്‍ തു​ക പി​ഴ ചു​മ​ത്തി. 50,000 ഡോ​ള​റാ​ണ് (35,66,275 രൂ​പ) യു​എ​സ് ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ ചു​മ​ത്തി​യ​ത്. യാ​ത്ര​ക്കാ​രോ​ട് ക​മ്ബ​നി വി​വേ​ച​നം കാ​ണി​ച്ച​താ​യി യു​എ​സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡി​പാ​ര്‍​ട്ട്മെ​ന്‍റ് ക​ണ്ടെ​ത്തി.

2016 ജൂ​ലൈ​യി​ല്‍ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്നു പേ​രെ​യാ​ണ് ഡെൽറ്റ കമ്പനിയുടെ വിമാനങ്ങളിൽ നിന്ന് ഇ​റ​ക്കി​വി​ട്ട​ത്. പാ​രീ​സി​ലെ ചാ​ള്‍​സ് ഡി ​ഗൗ​ല്ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഒ​രു സം​ഭ​വം. വി​മാ​ന​ത്തി​ല്‍ ക​യ​റി​യ യു​എ​സ് പൗ​ര​ത്വ​മു​ള്ള ദ​മ്ബ​തി​ക​ള്‍ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു​വെ​ന്ന് സ​ഹ​യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ച​പ്പോ​ള്‍ ക്യാ​പ്റ്റ​ന്‍ മുസ്ലീം യാത്രക്കാരെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. സി​ന്‍​സി​നി​യാ​റ്റി​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ഫൈ​സ​ല്‍, നാ​സി​യ അ​ലി എ​ന്നി​വ​രെ​യാ​ണ് ഇ​റ​ക്കി​വി​ട്ട​ത്.

shortlink

Post Your Comments


Back to top button