Latest NewsNewsIndiaInternational

റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യത്തിന് ഇന്ത്യ നല്‍കിയ സമ്മാനങ്ങള്‍ ഇതൊക്കെ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യമായ നേപ്പാളിന് ഇന്ത്യയുടെ വക സമ്മാനം. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി 30 ആംബുലന്‍സുകളും ആറ് ബസ്സുകളുമാണ് രാജ്യം സമ്മാനിച്ചത്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സാമൂഹ്യ സാമ്പത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. നേരത്തെ 700 ആംബുലന്‍സുകളും 100 ബസുകളും നേപ്പാളിന് രാജ്യം സമ്മാനിച്ചിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button