Latest NewsIndia

ഇന്ത്യയിൽ പാകിസ്താനിലോ ബംഗ്ലാദേശിലോ അഭയം തേടിയ ഒരു ഇന്ത്യന്‍ മുസ്ലീമിന്റെ പേര് എങ്കിലും പറയാന്‍ പറ്റുമോ? നസീറുദ്ദീന്‍ ഷായെ വെല്ലുവിളിച്ച്‌ സാക്ഷി മഹാരാജ്

പൗരത്വ ഭേദഗതി നിയമം ആരുടേയും പൗരത്വം ഇല്ലാതാക്കില്ല.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിന് ഭീഷണിയാണെന്നു പ്രസ്താവിച്ച ബോളീവുഡ് ചലച്ചിത്ര താരം നസീറുദ്ദീന്‍ ഷായെ വെല്ലുവിളിച്ച്‌ ബിജെപി ലോക്‌സഭ എംപി സാക്ഷി മഹാരാജ്. ഇന്ത്യയില്‍ പീഡനം നേരിട്ടതിന്റെ പേരില്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ അഫ്ഗാനിസ്താനിലോ അഭയം തേടിയ ഒരു മുസ്ലീമിന്റെയെങ്കിലും പേര് പറയാനാകുമോയെന്ന് സാക്ഷി മഹാരാജ് ചോദിച്ചു.

പൗരത്വ ഭേദഗതി നിയമം ആരുടേയും പൗരത്വം ഇല്ലാതാക്കില്ല. അയല്‍ രാജ്യങ്ങളില്‍ മതപരമായ പീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് കേന്ദ്രസര്‍ക്കാന്‍ പുതിയ നിയമം അവതരിപ്പിച്ചതെന്നും പ്രതിപക്ഷം നിയമത്തേക്കാളുപരിയായി നരേന്ദ്ര മോദിയേയും അമിത് ഷായേയുമാണ് എതിര്‍ക്കുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

ഡല്‍ഹിയില്‍ ആം ആദ്മിക്ക് സീറ്റുകള്‍ നഷ്ടപ്പെടും; ബിജെപി മുന്നേറ്റമുണ്ടാക്കും: സര്‍വേ ഫലം പുറത്ത്

മുസ്ലീങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കുന്നതും ബഹുമാനം നല്‍കുന്നതുമായ മറ്റൊരിടവും ഉണ്ടാകില്ലെന്ന കാര്യം നസീറുദ്ദീന്‍ ഷാ മനസിലാക്കണം. ഇന്ത്യയില്‍ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ആരും രാജ്യം വിട്ട് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ അഫ്ഗാനിസ്താനിലേക്കോ പോകാത്തതെന്ന് സാക്ഷി മഹാരാജ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button