Latest NewsNewsIndia

പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചിലിന് അവസാനം; അമിത് ഷായെ സാക്ഷിയാക്കി ബോഡോ തീവ്രവാദികളുമായി സമാധാനക്കരാര്‍

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ച് അസ്സമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാനകരാർ. അസ്സം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, എന്‍ഡിഎഫ്ബി, എ.ബി.എസ്.യു. എന്നിവയുടെ നേതൃത്വം, കേന്ദ്ര സര്‍ക്കാര്‍ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം, പ്രക്ഷോഭങ്ങള്‍ നടത്തിയവരോട് അനുഭാവപൂര്‍വമായ സമീപനം കേന്ദ്രം സ്വീകരിക്കുമെന്നാണ് സൂചന. 1,500 ലധികം തീവ്രവാദികള്‍ ജനുവരി 30 ന് കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read also: കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ തോല്‍പിച്ചത് വെള്ളാപ്പള്ളിയും തുഷാറും : ബിഡിജെഎസ് പാർട്ടി അഴിമതിയുടെ വെറും മറ മാത്രം, എൻഡിഎയിൽ നിന്നും പുറത്താക്കണം : സുഭാഷ് വാസു

കരാര്‍ ചരിത്രപരമാണെന്നും ബോഡോ മേഖലയുടെയും അസ്സമിന്റെയും വികസനത്തിന് ഇത് സഹായിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ തവണ കരാറില്‍ നിന്ന് മൂന്ന് ഗ്രൂപ്പുകള്‍ വിട്ടുനിന്നതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാവരും പങ്കാളികളായതിനാല്‍ കരാര്‍ ശാശ്വതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button