KeralaLatest NewsNews

വൈകീട്ട് ആറ് മണിയ്ക്കു ശേഷം കൊച്ചി നഗരം പുതിയ ഉണര്‍വിനായി കാത്തിരിയ്ക്കുന്നു : സൈക്ലിംഗും വാക്കിംഗുമെല്ലാം ഉള്‍ക്കൊള്ളുന്ന വമ്പന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍

കൊച്ചി: വൈകീട്ട് ആറ് മണിയ്ക്കു ശേഷം കൊച്ചി നഗരം പുതിയ ഉണര്‍വിനായി കാത്തിരിയ്ക്കുന്നു സൈക്ലിംഗും വാക്കിംഗുമെല്ലാം ഉള്‍ക്കൊള്ളുന്ന വമ്പന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് കാത്തിരിക്കുകയാണ് കൊച്ചി നിവാസികള്‍. സ്‌കൂളുകളിലെ മധ്യവേനലവധി കാലത്താണ് എറണാകുളം ജില്ലയില്‍ വിപുലമായ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് , കെഎംആര്‍എല്‍ തുടങ്ങിയവ സംയുക്തമായാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

നഗരത്തിന്റെ ഭൂരിഭാഗവും ഇതിനായി വിനിയോഗിക്കും. വൈകീട്ട് ആറ് മണിക്കു ശേഷം സൈക്ലിങ്, വാക്കിങ് എന്നിവക്കായി നഗരം വിട്ടുകൊടുക്കും. കുടുംബശ്രീ സഹകരണത്തോടെ പലയിടങ്ങളിലും മൊബൈല്‍ ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിപ്പിക്കും. എം.ജി.റോഡ് ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ഇതിനായി വിനിയോഗിക്കും. ഒരു മാസത്തെ ഷോപ്പിങ് ഫെസ്റ്റിവലാണ് ഉദ്ദേശിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഓപറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 36 വര്‍ക്കുകള്‍ തുടങ്ങി. ഓടകളിലേക്ക് വെള്ളമല്ലാതെ കട്ടി കൂടിയ മാലിന്യങ്ങള്‍ ഒഴുക്കുന്ന പൈപ്പുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രേക്ക് ത്രൂവിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു പോകുകയാണെന്നും കലക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button