KeralaLatest NewsNews

കെ.മുരളീധരന്‍ എം.പിയ്്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യശാസന

തിരുവനന്തപുരം : കെ.മുരളീധരന്‍ എം.പിയ്്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യശാസന . പൗരത്വ ദേഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടി, മുന്നണി നേതൃത്വം എടുക്കുന്ന നയങ്ങള്‍ക്കെതിരായ എതിര്‍ അഭിപ്രായം ആണ് കെ മുരളീധരന്റെ നേതൃ വിമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് സൂചന. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മുരളിയുമായി ആശയവിനിമയം നടത്തി. പരസ്യ വിമര്‍ശനങ്ങള്‍ മുരളി ഒഴിവാക്കിയേക്കും.

കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പതിവില്‍ കവിഞ്ഞ സ്വീകാര്യതയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്. വലിയ പൊട്ടിത്തെറിയിലേക്കൊന്നും ഭാരവാഹി പ്രഖ്യാപനം പോയില്ല. അതേസമയം കെ മുരളീധരന്‍ കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ പരസ്യ വിമര്‍ശം തുടരുകയും ചെയ്യുന്നുണ്ട്. മുരളീധരന്റെ പരസ്യ വിമര്‍ശത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രശ്‌നവല്‍ക്കരിച്ചെങ്കിലും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ് കെ മുരളീധരന്‍.

കെ.പി.സി.സി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിക്കെതിരായ വിമര്‍ശമാണ് ഭാരവാഹി പട്ടികയുടെ പശ്ചാത്തലത്തില്‍ കെ മുരളീധരന്‍ ഉയര്‍ത്തിയത് എന്നാണ് സൂചന. പൗരത്വ ഭേദഗതി തീരുമാനത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ സി.പി.എമ്മും എല്‍.ഡി.എഫും മേല്‍ക്കൈ നേടുമ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും കാഴ്ചക്കാര്‍ ആകുന്നു എന്ന വിമര്‍ശം കെ മുരളീധരനുണ്ട്.

സംയുക്ത പ്രക്ഷോഭത്തിന് മുന്‍കൈയെടുത്തത് മുതല്‍ പാര്‍ട്ടി, മുന്നണി നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയമായി ഗുണം ചെയ്യുന്നതല്ല എന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് മുരളീധരന്‍ നേതൃത്വത്തിനെതിരായ വിമര്‍ശനം ആവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button