Latest NewsIndiaNews

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനുള്ള എലി കുഞ്ഞിനെ സോസില്‍ മുക്കി കഴിച്ച് യുവാവ്: വൈറലായി വീഡിയോ

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനുള്ള എലി കുഞ്ഞിനെ സോസില്‍ മുക്കി കഴിച്ച് യുവാവിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞെലിയെ അതും ജീവനോടെ ചവച്ചരച്ച് ഭക്ഷിക്കുന്ന യുവാവിന്റെ വീഡിയോ അറപ്പുളവാക്കുന്ന തരത്തിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ചൈനയിലെ വുഹാനില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍
രൂക്ഷ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്. 30 സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ ഒരു പ്ലേറ്റില്‍ തക്കാളി കഷണങ്ങള്‍ കൊണ്ട് അലങ്കരിച്ച ഒരു പ്ലേറ്റില്‍ കുറച്ച് എലിക്കുഞ്ഞുങ്ങളാണുള്ളത്. ചോപ്സ്റ്റിക് ഉപയോഗിച്ച് ഒരു എലിക്കുഞ്ഞിനെ എടുത്ത ശേഷം സോസില്‍ മുക്കി കഴിക്കുകയാണ് യുവാവ് ചെയ്യുന്നത്. വീഡിയോ എപ്പോള്‍ എടുത്തതാണെന്നും എവിടെ നിന്നെടുത്തതാണെന്നും വ്യക്തമല്ല. എന്തായാലും ഈ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംസ്‌കാരം ഉള്ള ഒരു സമൂഹത്തില്‍ അംഗീകരിക്കാനാകാത്ത പ്രവൃത്തികളാണിതൊക്കെയാണെന്നാണ് മുഖ്യ വിമര്‍ശനം.

Tags

Related Articles

Post Your Comments


Back to top button
Close
Close