Latest NewsKeralaNews

യു.‌ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്‌തമാക്കിയത്‌. കേരള ബാങ്ക് രൂപീകരണത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന മലപ്പുറം ജില്ലാ ബാങ്ക് ഒറ്റയ്‌ക്കല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: മതനിരപേക്ഷത കാത്ത് സൂക്ഷിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ബാങ്കിനെതിരെ രംഗത്തെത്തി. ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ ക്രമക്കേട് നടത്തിയെന്നും ഇതില്‍ ആര്‍.ബി.ഐ അന്വേഷണം നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button