Latest NewsFootballNewsSports

ബാഴ്‌സലോണയുടെ യുവതാരത്തെ തട്ടകത്തിലെത്തിച്ച് ബെംഗളൂരു എഫ്‌സി

ബെംഗളൂരു എഫ് സി അവരുടെ ടീം കൂടുതല്‍ ശക്തമാക്കുന്നു. സ്പാനിഷ് വിങ്ങറായ നികി പെര്‍ഡോമോ ആണ് ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. മാനുവല്‍ ഒനുവു ഒഡീഷയിലേക്ക് ലോണില്‍ പോയ ഒഴിവിലാണ് പെര്‍ഡോമോയെ ബെംഗളൂരു ടീമില്‍ എത്തിച്ചത്. 25കാരനായ താരം ബെംഗളൂരുവിന്റെ ജനുവരിയിലെ രണ്ടാമത്തെ സൈനിംഗ് ആണ്. നേരത്തെ സ്‌ട്രൈക്കര്‍ ദെഷോര്‍ണ്‍ ബ്രൗണിനെയും ബെംഗളൂരു സൈന്‍ ചെയ്തിരുന്നു.

മുമ്പ് ബാഴ്‌സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പെര്‍ഡൊമോ. 2016-17 സീസണില്‍ ബാഴ്‌സലോണയില്‍ കരാര്‍ ഒപ്പുവെച്ച പെര്‍ഡൊമോ തന്റെ കരിയറിലെ ആദ്യകാലത്തിന്റെ ഭൂരിഭാഗവും സ്‌പെയിനിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഡിവിഷനുകളില്‍ ചെലവഴിച്ചു. ബാഴ്‌സലോണയുടെ ഫസ്റ്റ് ടീമിനൊപ്പം പ്രീസീസണ്‍ ടൂറിലും താരം പങ്കെടുത്തിരുന്നു. ഒരു റൈറ്റ് ബാക്ക്, റൈറ്റ് വിംഗര്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്നീ നിലകളിലും മികവുറ്റ പ്രകടനം കാഴ്ചവെക്കുന്ന താരമാണ് പെര്‍ഡോമോ.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബിലേക്ക് പോകാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടനാണെന്നും എല്ലാറ്റിനുമുപരിയായി തന്നെ വിശ്വസിച്ച് തനിക്ക് ഈ അവസരം നല്‍കിയതിന് കോച്ചിനും ക്ലബിനും നന്ദി പറയുന്നതായും ടീമിന്റെ നിരവധി മത്സരങ്ങള്‍ കണ്ടിട്ടുണ്ടെന്നും ചാമ്പ്യന്മാരാകാന്‍ ഞങ്ങള്‍ക്ക് വേണ്ടത് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും താരം സൈനിങിനു ശേഷം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button