CricketLatest NewsNewsSports

ആദ്ദേഹം ഇരുന്ന സീറ്റില്‍ പിന്നീടാരും ഇരുന്നിട്ടില്ല ; എല്ലാവരും അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് : ചഹല്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യന്‍ ടീം മുഴുവന്‍ അറിയുന്നുണ്ടെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ചഹാല്‍ പറഞ്ഞു. ധോണി ടീം വിട്ടശേഷം ആ സീറ്റില്‍ ആരും ഇരിക്കാറില്ലെന്നും ചഹാല്‍ ടീവിക്ക് വേണ്ടി താരം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ടീം ബസിലെ ഏറ്റവും പുറകിലെ ജനാലയ്ക്കരികിലെ സീറ്റാണ് ധോണിയുടെ ഇഷ്ട സീറ്റെന്ന് ചാഹല്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ധോണി ഇതുവരെ മനസു തുറന്നിട്ടുമില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ധോണി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button