Latest NewsNewsIndia

അമിത് ഷാക്കും എട്ട് എംപിമാർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ആംആദ്മി പാർട്ടി

ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എട്ട് എംപിമാർക്കുക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ആംആദ്മി.ഡൽഹിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നു ആരോപിച്ചാണ് പരാതി. വീഡിയോ ട്വിറ്ററിൽ നിന്ന് നീക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും അമിത് ഷായെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയാണ് ബിജെപി ആംആദ്മി പോര് ഉടലെടുത്തത്. ഡൽഹിയിലെ സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി എന്നതായിരുന്നു ആംആദ്മി പാർട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷാ രംഗത്തെത്തിയപ്പോൾ സ്കൂളുകൾ നേരിട്ട് സന്ദർശിക്കാനായിരുന്നു കെജ്‍രിവാളിന്‍റെ വെല്ലുവിളി. ഇത് ഏറ്റെടുത്ത് ബിജെപി എംപിമാരുടെ സംഘം സ്കൂളുകൾ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച്ചയെന്ന വിശദീകരണവുമായി അമിത് ഷായാണ് വീഡിയോ പുറത്തുവിട്ടത്.

Also read : ജീവനക്കാർ നിരവധിയുണ്ട്, മന്ത്രിമാർ വിദ്യാഭ്യാസമുള്ളവരാകണമെന്നില്ലെന്ന് ഉത്തർപ്രദേശ് മന്ത്രി

ബിജെപി ഡൽഹി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി, ഗൗതം ഗംഭീർ, മീനാക്ഷി ലേഖി തുടങ്ങി എട്ട് എംപിമാർ വിവിധ സ്കൂളുകളുടെ ശോച്യാവസ്ഥ തുറന്ന് കാട്ടുന്നതാണ് വീഡിയോ പുറത്തു വന്നതിന് പിന്നാലെ , പൊളിക്കാൻ വച്ചിരിക്കുന്ന കെട്ടിടങ്ങൾ കാണിച്ചുള്ള അമിത് ഷായുടെ കള്ള പ്രചരണം പാളിയെന്നും പുതിയ കെട്ടിടങ്ങൾ കാണിക്കാതെയുള്ള നാടകമാണിതെന്നും ആം ആദ്മി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button