Latest NewsIndia

തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കൈകോർത്ത് കോണ്‍ഗ്രസും ബിജെപിയും

ഹൈദരാബാദ്: തെലങ്കാനയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും. തെലങ്കാന ഭരിക്കുന്ന തെലങ്കാന രാഷ്ട്രസമിതിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ കൂട്ടുകെട്ടിന് വഴിയൊരുങ്ങിയത്.ഐടി ഹബ്ബായ മണിക്കൊണ്ട മുനിസിപ്പാലിറ്റിയിലാണ് കൂട്ടുകെട്ട്. എന്നാല്‍ ഏറെക്കാലത്തിന് ശേഷമാണ് ഇത്തരത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച്‌ നിന്ന് നില്‍ക്കുന്നതെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

മണിക്കൊണ്ട മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് 20 വാര്‍ഡുകളിലും ബിജെപി ആറ് സീറ്റുകളിലുമാണ് വിജയിച്ചത്. തെലങ്കാന രാഷ്ട്രസമിതിയുടെ സമ്ബാദ്യം അഞ്ച് സീറ്റുകള്‍ മാത്രമായിരുന്നു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. എന്നാല്‍ നേരത്തെ മക്തലിലും സമാന ധാരണ ഇരു പാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയെങ്കിലും ഫലവത്തായില്ലെന്നും ചില വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

ബിജെപിയുടെ ശ്രമം തെലങ്കാനയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണെന്നും ടിആര്‍എസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന റെഡ്ഡി പറയുന്നു.എന്നാല്‍ മത്കലിലെ കോണ്‍ഗ്രസ് ബിജെപി ബാന്ധവം തള്ളിക്കളഞ്ഞ് ബിജെപി നേതാവ് ജിതേന്ദര്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു. മത്കല്‍ എന്റെ മണ്ഡലത്തിന് കീഴിലാണ് വരുന്നത്.അവിടെ അത്തരമൊരു ധാരണയുണ്ടായിരുന്നില്ല എന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കുമെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

പട്ടികയിൽ പുറത്തായ അസമിലെ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്കെന്നു സൂചന

തെലങ്കാനയിലുണ്ടായത് പ്രാദേശികമായ ധാരണ മാത്രമാണ് സഖ്യമായിരുന്നില്ല എന്ന നിലപാടാണ് കോണ്‍ഗ്രസും ബിജെപിയും പുലര്‍ത്തുന്നത്. ബിജെപിയോട് മത്സരിച്ച്‌ വിജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് പൊതു എതിരാളിയായ തെലങ്കാന രാഷ്ട്രസമിതിയെ തുരത്താന്‍ കരാറിലെത്തിയെന്നാണ് പറയപ്പെടുന്നത്. ബിജെപിക്ക് കരുത്തുറ്റ വിജയം സമ്മാനിച്ച നിസാമാബാദില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ സഹായിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധന്‍ തെലക്കപ്പള്ളി രവി ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെ ജനങ്ങളുടെ താല്‍പ്പര്യത്തിന് അനുസൃതമായാണ് നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ്. ഇതിനര്‍ത്ഥം ഭാവിയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് എന്നല്ലെന്നും ബിജെപി നേതാവ് എന്‍ രാമചന്ദറിനെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Post Your Comments


Back to top button