Latest NewsKeralaNews

ഗവർണർ എന്തു പറയും? എല്ലാ കണ്ണുകളും നിയമസഭയിലേക്ക്; ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന്

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ നയ പ്രഖ്യാപനത്തിൽ ഗവർണർ എന്തു പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൗരത്വ ഭേദഗതിയെ ചൊല്ലി ഗവർണർ – സർക്കാർ പോര് രൂക്ഷമായി നിലനിൽക്കെ ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പ്രാധാന്യം ഏറെയാണ്.

ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. നയ പ്രഖ്യാപനം, ബജറ്റ് എന്നിവ ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്നും കടലാസ് രഹിത നിയമസഭയുടെ തുടക്കമായിരിക്കും ഇതെന്നും സ്പീക്കർ ശ്രീരാമ കൃഷ്‌ണൻ പറഞ്ഞു.

ഗവർണർക്കെതിയായ പ്രതിപക്ഷ പ്രമേയം ചട്ടപ്രകാരമെന്നും ചട്ടം 130 പ്രകാരം പ്രതിപക്ഷ പ്രമേയം സ്വീകാര്യമാണ്. പ്രമേയം പരിഗണിക്കുന്നത് കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പ്രമേയത്തിൽ സർക്കാർ നിലപാട് കൂടി പരിഗണിച്ചായിരിക്കും നടപടിയെന്നും സ്പീക്കർ വ്യക്തമാക്കി.

സർക്കാർ തയാറാക്കി ക്യാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. സർക്കാറിന്റെ നയമാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇത് ജനങ്ങളെ അറിയിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് ഗവർണർക്കുള്ളത്. ഇക്കാര്യത്തിൽ യാതൊരുവിധ ആശയക്കുഴപ്പവും ഇല്ല എന്നും സ്പീക്കർ വ്യക്തമാക്കി.

ALSO READ: ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്, പ്രതിപക്ഷ നേതാവിന്‍റെ പ്രമേയത്തെ തോല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍  ചോദ്യം ചെയ്യപ്പെടുന്നത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ആയിരിക്കുമെന്ന് ഉമ്മൻ ചാണ്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ലെന്നും മറിച്ച് ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കുന്നതാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഈ വിശദീകരണം രാജ്ഭവന്‍ ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കം ചോദ്യം ചെയ്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ രാജ്ഭവന്‍ ഇനി മുതിരില്ല. ഭരണഘടനാപരമായ തന്റെ ബാധ്യത ഗവര്‍ണര്‍ നിറവേറ്റുമെന്നാണ് രാജ്ഭവന്‍ നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button