KeralaLatest NewsNews

‘മെട്രോ മിക്കി’ യെ ഏറ്റെടുത്ത് മോഡൽ; യുവതിയുടെ വീട്ടിൽ അധികൃതർ പരിശോധന നടത്തും

കൊച്ചി: മെട്രോ തൂണില്‍ നിന്ന് രക്ഷപെടുത്തിയ മെട്രോ മിക്കി എന്ന പൂച്ചയെ ഏറ്റെടുത്ത് മോഡൽ. എറണാകുളം സ്വദേശിനി റിഷാനയാണ് മെട്രോ മിക്കിയെ ഏറ്റെടുത്തത്. എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസില്‍വച്ചാണ് പൂച്ചയെ എസ്പിസിഎ റിഷാനയ്ക്ക് കൈമാറിയത്. ആറ് ദിവസം മെട്രോ തൂണില്‍ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തിയത്.

Read also: കൊച്ചിയിൽ നിന്ന് രക്ഷിച്ച മെട്രോ മിക്കിയെ ദത്തെടുക്കാനായി എത്തുന്നത് നിരവധി പേർ

കര്‍ശന നിബന്ധനകളോട് കൂടിയാണ് മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എസ്പിസിഎ പൂച്ചയെ റിഷാനയ്ക്ക് കൈമാറിയിരിക്കുന്നത്. റിഷാനയുമായി മിക്കി ഇണങ്ങിയോ എന്ന് പരിശോധിക്കാന്‍ അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ട അധികൃതര്‍ റിഷാനയുടെ വീട്ടില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button