Latest NewsNewsIndia

ധൈര്യമുണ്ടെങ്കില്‍ വസ്ത്രമൂരി യമുനാ നദിയില്‍ മുങ്ങിനിവരണം : അരവിന്ദ് കെജ്‍രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ

ന്യൂ ഡൽഹി : മുഖ്യമന്ത്രീ അരവിന്ദ് കെജ്‍രിവാളിനെതിരെ വെല്ലുവിളിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യമുനാ നദി ശുദ്ധീകരിച്ചുവെന്നാണ് എഎപി പറയുന്നത്.  ധൈര്യമുണ്ടെങ്കില്‍ വസ്ത്രമൂരി യമുനാ നദിയില്‍ മുങ്ങിനിവരണമെന്ന് കെജ്‍രിവാളിനെ   ഞാന്‍ വെല്ലുവിളിക്കുകയാണ്. നദിയിലെ ജലത്തിന്‍റെ അവസ്ഥ നിങ്ങള്‍ക്ക് അപ്പോൾ ബോധ്യപ്പെടുമെന്ന് നജഫ്ഗഢിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

Also read : അമിത് ഷാക്കും എട്ട് എംപിമാർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ആംആദ്മി പാർട്ടി

നദിയുടെ ശുദ്ധീകരണത്തിനായി ആം ആദ്മി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. യമുനയെ അവഗണിക്കുകയാണ്. ഡൽഹി മലിനീകരണത്തിന് ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ അത് കെജ്‍രിവാള്‍ സര്‍ക്കാറാണെന്നും റോഡുകള്‍ യൂറോപ്യന്‍ നിലവാരത്തിലാക്കുമെന്ന് കെജ്‍രിവാള്‍ പറഞ്ഞെങ്കിലും നിറയെ കുഴികളാണെന്നും അമിത് ഷാ ആരോപിച്ചു.

യമുന ശുദ്ധീകരിക്കുന്നതിനുള്ള ഫണ്ട് സര്‍ക്കാറിന് കൈമാറും. അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കും. മെട്രോ റെയില്‍ നഗരത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഡൽഹിയിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നും അമിത് ഷാ വാഗ്ദാനം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button