KeralaLatest NewsNews

സാങ്കേതിക സർവകലാശാലയോടുളള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തിയ സാങ്കേതിക സർവകലാശാലയ്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികൃതർ സ്ഥാപനത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും വഴിമുടക്കി നിൽക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ കാലത്തെ വ്യവസായങ്ങൾക്ക് അനുസൃമായി കോഴ്സുകൾ തുടങ്ങാനുളള നടപടികൾ സാങ്കേതിക സർവകലാശാല വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button