Latest NewsIndia

ബജറ്റുസമ്മേളനം ഇന്ന്, കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിക്കും

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗസമയം കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റുസമ്മേളനം വെള്ളിയാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യുക. പിന്നീട് ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗസമയം കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ക്രിസ്ത്യാനിയായ താന്‍ മുസ്ലിം യുവതിയെ വിവാഹം കഴിക്കാന്‍ മതം മാറി, ഒടുവില്‍ യുവതി കാലുമാറിയെന്ന പരാതിയുമായി യുവാവ്

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം പറഞ്ഞു.ശനിയാഴ്ചയാണ് ബജറ്റ്.ഫെബ്രുവരി 11-ന് ആദ്യഘട്ട ബജറ്റുസമ്മേളനം കഴിഞ്ഞാല്‍ മാര്‍ച്ച്‌ രണ്ടിനുതുടങ്ങി ഏപ്രില്‍ മൂന്നുവരെ രണ്ടാംഘട്ട സമ്മേളനം നടക്കും. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ ശനിയാഴ്ച പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം ചേര്‍ന്നേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button