Latest NewsNewsInternational

കൊറോണ വൈറസ്; ചൈന, ഹോങ്കോങ് പൗരന്മാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത്: കൊറോണ വൈറസ് ബാധ പടരുന്ന സഹചര്യത്തില്‍ ചൈന, ഹോങ്കോങ് പൗരന്മാര്‍ക്ക് കുവൈത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കകം ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും കുവൈത്തിലേക്ക് ബോര്‍ഡിങ് പാസ് അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വിമാന കമ്ബനികളോട് ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പ് കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒമ്പത് ചൈനീസ് യാത്രികരെ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും രാജ്യത്തേക്ക് പ്രവേശനം തടഞ്ഞു കൊണ്ട് തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് വൈറസ് പടരുമോ എന്നതാണ്, ഇത് അതീവ ഗുരുതര സാഹര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button