KeralaLatest NewsNews

കൊറോണ വൈറസ്; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി

കൊറോണ വൈറസ് ബാധ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ നില മെച്ചപ്പെട്ടതായും സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയെന്നും കെകെ ഷൈലജ വ്യക്തമാക്കി.

Read also: കൊറോണ വൈറസിനെ തടയാന്‍ ചാണകവും ഗോമൂത്രവും മതിയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ 

സംസ്ഥാനത്ത് നിലവിൽ 1471 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 50 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിലും 1421 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ. ഇതുവരെ 39 സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു കഴിഞ്ഞു. 15 സാമ്പിളുകൾ വെളളിയാഴ്ചയാണ് അയച്ചത്. നേരേത്ത അയച്ച 24 ൽ 18 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇതിൽ 17 ഉം നെഗറ്റീവാണ്. തൃശൂരിലെ ഒന്ന് മാത്രമാണ് പോസിറ്റീവ് ആയുളളത്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button