Latest NewsNewsIndia

കേന്ദ്ര ബഡ്ജറ്റ് 2020; സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം, പെണ്‍കുട്ടികളുടെ വിവാഹപ്രായം പുതുക്കാനും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കി രണ്ടാം മോദി സര്‍ക്കാരിന്റെ ബഡ്ജറ്റ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നതടക്കം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ വര്‍ദ്ധനയുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കി, അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും നിര്‍മലാ സീതാരാമന്‍.

കേന്ദ്രസര്‍ക്കാരിന്റെ ബേഡി ബച്ചാവോ ബോഡി പഠാവോ പദ്ധതി വന്‍ വിജയമാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായ ബേഡി ബച്ചാവോ ബോഡി പഠാവോ ആവിഷ്‌കരിച്ചതിന്റെ ഫലം അത്ഭുതകരമാണെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യവും പോഷകാരോഗ്യവും ഉറപ്പുവരുത്താന്‍ 35600 കോടി വകയിരുത്തുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. വനിതാ ക്ഷേമ പദ്ധതികള്‍ക്ക് ബഡ്ജറ്റില്‍ 28600 കോടി വകയിരുത്തി. പോഷകാഹാര പദ്ധതിയ്ക്കായി 35000 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും, അതിനാലാണ് ആറ് ലക്ഷം അങ്കണവാടി പ്രവര്‍ത്തകരുടെ പക്കല്‍ സ്മാര്‍ട്ട് ഫോണുകളുണ്ടെന്ന് ഉറപ്പാക്കിയത്.

പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ (Task Force) നിയോഗിക്കും. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button