Latest NewsIndiaNews

കേന്ദ്ര ബജറ്റ് 2020: കേരളമടക്കം ഉറ്റുനോക്കുന്ന ബജറ്റ്‌ എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നതാകുമെന്ന് അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്ര ബജറ്റ് 2020 എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നതാകുമെന്ന് ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. 10.15നാണ് ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭായോഗം ചേരുന്നത്.

സാമ്ബത്തിക അടിത്തറ മെച്ചപ്പെടുത്താനും വിപണിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള ഫീല്‍ഗുഡ് ബജറ്റായിരിക്കുമെന്നാണ് സൂചന. മന്ത്രിസഭായോഗത്തിനുശേഷം ധനമന്ത്രി രാഷ്ട്രപതിയെ കാണും. ബജറ്റില്‍ ആദായനികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല സാമ്ബത്തിക അടിത്തറ ശക്തിപ്പെടുത്താനുള്ള ഊന്നല്‍ ധനമന്ത്രി നടത്തും.

ALSO READ: കേന്ദ്ര ബജറ്റ് 2020; ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് അവതരിപ്പിക്കും

തൊഴിലില്ലായ്മ പരിഹരിക്കാനും, കാര്‍ഷിക, വ്യവസായിക, ബാങ്കിംഗ് മേഖലകളെ ശക്തിപ്പെടുത്താനുമുള്ള ബജറ്റില്‍ ഉണ്ടാകുമെന്നാണ് ഇന്ത്യക്കാര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. എയിംസ്, ശബരിമല-അങ്കമാലി പാത ഉള്‍പ്പടെ റെയില്‍വെ മേഖലയെ ശക്തിപ്പെടുത്താനുള്ള വഴികളുള്‍പ്പെടെ ബജറ്റില്‍ കേരളത്തിനും ചില പ്രതീക്ഷകള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button