KeralaLatest NewsNews

ഇല്ലാത്ത പദ്ധതിയുടെ പേരില്‍ വ്യജ സന്ദേശം; 50,000 രൂപ പ്രതീക്ഷിച്ചെത്തിയവര്‍ പെട്ടതിങ്ങനെ

കാട്ടാക്കട: ഇല്ലാത്ത പദ്ധതിയുടെ പേരില്‍ വ്യജ സന്ദേശം അറിഞ്ഞ് താലൂക്ക് ഓഫീസിന് മുന്നിലും പോസ്റ്റ്ഓഫീസിന് മുന്നിലും എത്തിയവര്‍ വെട്ടിലായി. അതിജീവിക എന്ന പദ്ധതിയുടെ പേരിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. ഇല്ലാത്ത പദ്ധതിക്ക് അപേക്ഷ നല്‍കാന്‍ കാട്ടാക്കടയില്‍ എത്തിയതാകട്ടെ മൂവായിരം പേരാണ്. അപേക്ഷകരുടെ തിക്കും തിരക്കുമായിരുന്നു ഇവിടെ. 50,000 രൂപ സഹായം കിട്ടുമെന്ന് വ്യാജവിവരം ലഭിച്ചാണിവര്‍ അപേക്ഷ നല്‍കാനെത്തിയത്.

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ദുരിതത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ധനസഹായമാണിത് എന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാരെല്ലാം എത്തിയത്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും 50,000 രൂപ വച്ച് കിട്ടും എന്നായിരുന്നു ഇവര്‍ അറിഞ്ഞത്. ഇതോടെയാണ് ആളുകള്‍ താലൂക്ക് ഓഫീസിന് മുന്നിലും പോസ്റ്റ്ഓഫീസിന് മുന്നിലും തിക്കിത്തിരക്കിയത്.

അപേക്ഷ വനിതാശിശുവികസന വകുപ്പിലേക്ക് അയ്ക്കാനായി പോസ്റ്റ് ഓഫീസിലും തിരക്കായിരുന്നു. അയല്‍ക്കാരും ബന്ധുക്കളുമൊക്കെ പറഞ്ഞുകേട്ട അറിവു മാത്രമേ എല്ലാവര്‍ക്കുമുളളൂ. കേന്ദ്രസര്‍ക്കാരിന് ഇങ്ങനെ ഒരു പദ്ധതിയില്ല എന്ന് വരുന്നവരെ ബോധവല്‍ക്കരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ താലൂക്ക് ഓഫീസിലെ ജീവനക്കാരും പൊലീസുമെല്ലാം. എന്നാല്‍, പലരും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല . കഴിഞ്ഞ ഡിസംബര്‍ 31ന് അപേക്ഷ കാലാവധി അവസാനിച്ച പദ്ധതിയാണ് അതിജീവിക എന്നും ഇപ്പോള്‍ ഇത്തരത്തില്‍ ഒരു അപേക്ഷയും ക്ഷണിച്ചിട്ടില്ലെന്നും വനിതാശിശുക്ഷേമവകുപ്പും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button