Latest NewsKeralaNews

കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അവരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെ പ്രതിഷേധവും താക്കീതും

തിരുവനന്തപുരം•കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പും താക്കീതുമായി ഒരു കൂട്ടം പാര്‍ട്ടി അനുഭാവികള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത്. കഴിഞ്ഞദിവസം ബി.ജെ.പി വക്താവായി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവ് സന്ദീപ്‌ വാര്യറെ ചര്‍ച്ചയില്‍ നിന്ന് അവതാരകന്‍ ഇറക്കി വിടുന്ന സാഹചര്യമുണ്ടായിരുന്നു. എന്നിട്ടും കഴിഞ്ഞദിവസം അതെ ചാനലിന്റെ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് എം.പദ്മകുമാര്‍ പങ്കെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ഇതിൽ പ്രതിഷേധിച്ചു ഫെബ്രുവരി ഒന്ന് മുതൽ കേരളത്തിലെ സോഷ്യൽ മീഡിയ പ്രവർത്തനം നിര്‍ത്തിവയ്ക്കാന്‍ അനുഭാവികളോട് ആഹ്വാനം ചെയ്ത് ആയുഷ് ശശിധരൻ എന്നയാളാണ് രംഗത്തെത്തിയിരിക്കുന്നത്.

“ഫെബ്രുവരി ഒന്ന് മുതൽ കേരളത്തിലെ സോഷ്യൽ മീഡിയ പ്രവർത്തനം നമ്മൾ നിർത്തി വെയ്ക്കണം എന്ന് ഞാൻ എല്ലാ അഡ്മിന്മാരോടും ബാക്കി ആത്മാർത്ഥതയുള്ള പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു. ഡൽഹിയിൽ നിന്ന് കേന്ദ്ര നേതൃത്വം ഇടപെടുന്നത് വരെ ഒരൊറ്റ നേതാവിന്റെ പോസ്റ്റിൽ പോലും ലൈക്ക് അടിക്കരുത്, കമന്റ്‌ ചെയ്യരുത്, പോസ്റ്റ്‌ ഷെയർ ചെയ്യരുത്. പുതുതായി പോസ്റ്റും ഇടരുത്. നമ്മൾ ഉണ്ടാക്കികൊടുത്ത പ്ലാറ്റുഫോമിൽ കയറി നിന്ന് നമ്മളെ അപമാനിക്കുന്നത് തെണ്ടിത്തരമാണ്.”- ആയുഷ് പറയുന്നു.

നിങ്ങൾ ബൂത്ത്‌ തലത്തിൽ വർക്ക്‌ ചെയ്തിട്ടോ, പ്രവർത്തകരോടൊപ്പം ഗ്രൗണ്ടിൽ തോളോട് തോൾ ചേർന്ന് പണിയെടുത്തിട്ടോ അല്ല കേരളത്തിൽ ബിജെപി വളർന്നതും വളർന്നു കൊണ്ടിരിക്കുന്നതും. നിങ്ങളിൽ പലരും നേതാവ് എന്ന സ്ഥാനത്തു ഇരിക്കാൻ ധാർമികമായി അർഹത ഇല്ലാത്തവരാണ് എന്നുള്ളത് ഒരു നഗ്നസത്യമാണെന്നും ചാനൽ ചർച്ചയിൽ പോയിരുന്നു വിടുവായത്തം വിളിച്ചു പറഞ്ഞു ഞങ്ങൾക്ക് തലവേദന ഉണ്ടാക്കുന്നതാണ് നിങ്ങളിൽ പലർക്കും ഹരമെന്നും ആയുഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആയുഷ് ശശിധരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ ബിജെപി നേതാക്കളുടെ അടിയന്തിര ശ്രദ്ധയ്ക്ക് :

1) നിങ്ങൾ ബൂത്ത്‌ തലത്തിൽ വർക്ക്‌ ചെയ്തിട്ടോ, പ്രവർത്തകരോടൊപ്പം ഗ്രൗണ്ടിൽ തോളോട് തോൾ ചേർന്ന് പണിയെടുത്തിട്ടോ അല്ല കേരളത്തിൽ ബിജെപി വളർന്നതും വളർന്നു കൊണ്ടിരിക്കുന്നതും.

2) നിങ്ങളിൽ പലരും നേതാവ് എന്ന സ്ഥാനത്തു ഇരിക്കാൻ ധാർമികമായി അർഹത ഇല്ലാത്തവരാണ് എന്നുള്ളത് ഒരു നഗ്നസത്യമാണ്.

3) പുതുതായി ആരെയും നിങ്ങൾ നേതൃനിരയിലേക്ക് വരാൻ അനുവദിക്കുന്നില്ല.

4) ഗ്രൂപ്പ്‌ കളിയും സ്വജനപക്ഷപാതവും ആണ് നിങ്ങളുടെ മെയിൻ, അല്ലാതെ രാഷ്ട്രത്തിന്റെ പരമവൈഭവം അല്ല.

5) നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത് തോൽക്കാൻ വേണ്ടി തന്നെ ഉദ്ദേശിച്ചാണ്.

6) വാർഡിൽ പോലും ജയിക്കാത്തവരാണ് നിങ്ങളിൽ പലരും.

7) കേരളം ബിജെപി ഭരിക്കണം എന്നുള്ള ആഗ്രഹം പോലും നിങ്ങളിൽ പലർക്കും ഇല്ല.

8) സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിക്കുന്നത് തെറ്റാണ്, പക്ഷേ നിങ്ങൾക്ക് പലർക്കും അതൊരു ഹരമാണ്.

9) നേതാക്കൾ ആരും ടിപ്പർ ഇടിച്ചു മരിക്കുന്നില്ല. മരിച്ചു വീഴുന്നതും ബലിദാനികൾ ആകുന്നതും അണികൾ മാത്രമാണ്. എന്നോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചിരുന്നവരിൽ നൂറോളം പേർ ഇന്ന് ജീവിച്ചിരിപ്പില്ല. അവരെ മറ്റു പാർട്ടിക്കാർ അപകടത്തിൽ കൊലപ്പെടുത്തിയതാണ്. എന്റെ രഞ്ജിത് മരിച്ചിട്ട് പോലും നീയൊന്നും അനങ്ങിയിട്ടില്ല.

10) സോഷ്യൽ മീഡിയ വഴി തന്നെയാണ് കേരളത്തിൽ ബിജെപി വളർന്നത്. അതിൽ തർക്കം വേണ്ട.

11) ചാനൽ ചർച്ചയിൽ പോയിരുന്നു വിടുവായത്തം വിളിച്ചു പറഞ്ഞു ഞങ്ങൾക്ക് തലവേദന ഉണ്ടാക്കുന്നതാണ് നിങ്ങളിൽ പലർക്കും ഹരം. പോരെങ്കിൽ ചിലരുടെ സ്ഥിരം വേട്ടമൃഗം ആയി വേദനിപ്പിക്കപ്പെടാൻ ആണ് മറ്റു ചിലർക്ക് ഹരം.

12) ബിജെപി ചാനൽ വക്താക്കളിൽ ഏറ്റവും മികച്ച പ്രവർത്തകൻ തന്നെയാണ് സന്ദീപ് വാര്യർ ( ടി ജി മോഹൻദാസ് സാറിന് ശേഷം ). അദ്ദേഹത്തെ തികച്ചും ധാർഷ്ട്യത്തിൽ അപമാനിച്ചു തന്നെയാണ് വേണു ചർച്ചയിൽ നിന്ന് ഇറക്കി വിട്ടത്. പിറ്റേന്ന് പേരിനൊരു മാപ്പും പറഞ്ഞു. അത് പക്ഷേ സ്വീകാര്യവുമല്ല, ആർക്കും.

13) എന്നിട്ട് ഇന്ന് ഒരു ഉളുപ്പും ഇല്ലാതെ പദ്മകുമാർ എന്ന് പറയുന്ന വേട്ടമൃഗം അതേ മാതൃഭൂമിയിൽ പോയി ചർച്ചയ്ക്ക് ഇരുന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയെയും അതിന്റെ പ്രവർത്തകരെയും അപമാനിച്ചിരിക്കുന്നു.

14) ഇതിൽ പ്രതിഷേധിച്ചു ഫെബ്രുവരി ഒന്ന് മുതൽ കേരളത്തിലെ സോഷ്യൽ മീഡിയ പ്രവർത്തനം നമ്മൾ നിർത്തി വെയ്ക്കണം എന്ന് ഞാൻ എല്ലാ അഡ്മിന്മാരോടും ബാക്കി ആത്മാർത്ഥതയുള്ള പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു. ഡൽഹിയിൽ നിന്ന് കേന്ദ്ര നേതൃത്വം ഇടപെടുന്നത് വരെ ഒരൊറ്റ നേതാവിന്റെ പോസ്റ്റിൽ പോലും ലൈക്ക് അടിക്കരുത്, കമന്റ്‌ ചെയ്യരുത്, പോസ്റ്റ്‌ ഷെയർ ചെയ്യരുത്. പുതുതായി പോസ്റ്റും ഇടരുത്. നമ്മൾ ഉണ്ടാക്കികൊടുത്ത പ്ലാറ്റുഫോമിൽ കയറി നിന്ന് നമ്മളെ അപമാനിക്കുന്നത് തെണ്ടിത്തരമാണ്.

പോസ്റ്റ്‌ കോപ്പി പേസ്റ്റ് ചെയ്തു സകല ഗ്രൂപ്പിലും ഇടുക.

നോട്ട് : തീരുമാനം ആകുന്നത് വരെ വേറേ അറിയിപ്പുകൾ ഉണ്ടാകുന്നതല്ല. ഒരു കാരണവശാലും പോസ്റ്റ്‌ മുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.

ചെക്ക് വിളിച്ചിരിക്കുന്നത് ആയുഷ് ശശിധരൻ.

https://www.facebook.com/story.php?story_fbid=10221058580991363&id=1148215904

shortlink

Related Articles

Post Your Comments

Related Articles


Back to top button