KeralaLatest NewsNews

ലീന മരിയ പോളും തീഹാര്‍ ജയിലിലെ തടവുപുള്ളിയും തമ്മിൽ ബന്ധം; പോലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ

കൊച്ചി:കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോളും തീഹാര്‍ ജയിലിലെ തടവുപുള്ളിയും തമ്മിൽ ബന്ധമുണ്ടായിരുന്നതായി കണ്ടെത്തൽ. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസന്വേഷണത്തിനിടെയാണ് സുകേഷ് ചന്ദ്ര എന്ന വ്യക്തിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വമ്പൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുകയായിരുന്നു സുകേഷ് ചന്ദ്ര. ലീന മരിയ പോളിന്റെ ഭര്‍ത്താവാണ് ഇയാളെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോർട്ട്. എന്നാല്‍, സുഹൃത്ത് എന്നായിരുന്നു ലീന മൊഴി നൽകിയത്.

Read also:  ധോണി ഞങ്ങളോട് ചെയ്തതു പോലെ കൊഹ്ലി ആ താരത്തോട് അങ്ങനെ ചെയ്യരുത് ; രൂക്ഷവിമര്‍ശനവുമായി സെവാഗ്

ലീനയും സുകേഷ് ചന്ദ്രയും ഏതാനും വര്‍ഷം മുൻപ് പലരില്‍ നിന്നായി കോടികള്‍ തട്ടിയെന്നും ഈ പണത്തിന് വേണ്ടിയാണ് രവി പൂജാരയുടെ സംഘം ബ്യൂട്ടിപാര്‍ലറിലേക്ക് വെടിയുതിര്‍ത്തതെന്നും സംശയം ഉയർന്നിരുന്നു. ഹൈദരാബാദിലെ വ്യവസായിയില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ സി.ബി.ഐ ചെന്നൈ യൂണിറ്റാണ് ലീനയുടെയും സുകേഷിന്റെയും ബന്ധം തേടുന്നത്. അന്വേഷണത്തില്‍ തട്ടിപ്പ് കഥകള്‍ ഒന്നൊന്നായി പുറത്ത് വരുമെന്നാണ് സി.ബി.ഐയുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button