KeralaLatest NewsNews

സ്‌കൂളില്‍ നിന്നും പിരിഞ്ഞുപോകുന്നതിന്റെ ആഘോഷം ഗംഭീരമാക്കാന്‍ രഹസ്യമായി ബൈക്ക് അഭ്യാസത്തിന് പദ്ധതിയിട്ട പ്ലസ്ടു വിദ്യാര്‍ത്ഥികളെ പൂട്ടി മോട്ടോര്‍ വാഹന വകുപ്പ് : 35 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു

കൊല്ലം: സ്‌കൂളില്‍ നിന്നും പിരിഞ്ഞുപോകുന്നതിന്റെ ആഘോഷം ഗംഭീരമാക്കാന്‍ രഹസ്യമായി ബൈക്ക് അഭ്യാസത്തിന് പദ്ധതിയിട്ട പ്ലസ്ടു വിദ്യാര്‍ത്ഥികളെ പൂട്ടി മോട്ടോര്‍ വാഹന വകുപ്പ് . 35 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. ബൈക്കുകളില്‍ അഭ്യാസം കാട്ടാന്‍ ഒരുങ്ങി നിന്ന വിദ്യാര്‍ത്ഥികളെ രഹസ്യവിവരത്തെ തുടര്‍ന്ന് സ്‌കൂളിലെത്തിയ ഉദ്യോഗസ്ഥര്‍ കൈയ്യോടെ പൊക്കുകയായിരുന്നു. 35 ഓളം ബൈക്കുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം.

read also : ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം; അതിരുവിട്ട അഭ്യാസപ്രടകനങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് – വീഡിയോ

കുറ്റിക്കാട് സിപി ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടപ്പുറം പിഎംഎസ്എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ മിന്നല്‍പരിശോധനയിലാണ് വിദ്യാര്‍ത്ഥികള്‍ കുരുങ്ങിയത്. ബൈക്കുകളില്‍ അമിത വേഗത കാട്ടി അഭ്യാസം നടത്തുമെന്നു മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘം സിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തുകയായിരുന്നു. പിഎംഎസ്എ കോളജില്‍ കോളജിനകത്ത് പരിശോധന നടത്തി സൈലന്‍സര്‍ ഉള്‍പ്പെടെ രൂപം മാറ്റിയത് കണ്ടെത്തി പിഴ ഈടാക്കി. ഉദ്യോഗസ്ഥരുടെ മുന്‍കരുതല്‍ നടപടിയോടെ ബൈക്കുമായി ആഘോഷിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പിഴയും സ്വീകരിച്ച് മടങ്ങേണ്ടി വന്നു. 43,000 രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആകെ നല്‍കേണ്ടി വന്നത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും അമിത വേഗതയ്ക്കും ബൈക്കുകളുടെ സൈലന്‍സര്‍ ഉള്‍പ്പെടെ രൂപ മാറ്റം വരുത്തിയതിനുമാണ് പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button