Latest NewsIndia

ജാമിയ മിലിയ കാമ്പസിൽ അനധികൃത സമരങ്ങൾക്ക് വിലക്ക്

പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിന്റെ ചുക്കാൻ പിടിച്ചത് ജാമിയ മിലിയയിൽ ആണെന്ന് ആരോപണമുണ്ട്.

ന്യൂഡല്‍ഹി: ജാമിഅ മിലിഅ ഇസ്​ലാമിയ സര്‍വകലാശാല കാമ്പസില്‍ അധികൃതര്‍ സമരങ്ങള്‍ വിലക്കി അധികൃതർ.ക്ലാസുകളും പരീക്ഷകളും അച്ചടക്കപരമായി നടത്തുന്നതിന്​ വിദ്യാര്‍ഥികള്‍ പിന്തുണക്കണമെന്നും ദൈനംദിന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക്​ തടസ്സവും അസൗകര്യവും സൃഷ്​ടിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്ര​ക്ഷോഭങ്ങള്‍, സമരാഹ്വാന യോഗങ്ങള്‍, പ്രകടനങ്ങള്‍, കൂട്ടംചേരല്‍, പ്രസംഗങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജാമിഅ കാമ്പസിനുള്ളില്‍ പാടില്ലെന്നും ​ സര്‍വകലാശാല രജിസ്​ട്രാര്‍ പുറത്തിറക്കിയ വിജ്​ഞാപനത്തില്‍ പറയുന്നു.

കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താം വെറും എട്ടുമിനിറ്റില്‍, ന്യൂക്ലിക് ടെസ്റ്റ് കിറ്റുമായി ചൈന

സര്‍വകലാശാലയുടെ സമാധാന അന്തരീക്ഷത്തിന്​ കോട്ടം തട്ടുന്ന രീതിയില്‍ വെളിയില്‍ നിന്നുള്ള ആരെങ്കിലും അനധികൃതമായി കാമ്പസിനുള്ളിലേക്ക്​ കടക്കുന്നത്​ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ അപ്പോള്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും വിജ്​ഞാപനത്തിലുണ്ട്​. പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിന്റെ ചുക്കാൻ പിടിച്ചത് ജാമിയ മിലിയയിൽ ആണെന്ന് ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button